കുടിവെള്ള വിതരണവുമായി 
പികെഎസ് പ്രവർത്തകർ



 ഉദുമ കുടിവെള്ളം ക്ഷാമം രൂക്ഷമായ സങ്കേതങ്ങളിൽ  ആശ്വാസമായി  പികെഎസ് പ്രവർത്തകർ. ഉദുമ നാലാംവാതുക്കൽ, കുണ്ടോളം പാറ,  മുക്കുന്നോത്ത് കോളനികളിലാണ്  കുടിവെള്ള വിതരണം നടത്തിയത്.  സംസ്ഥാനക്കമ്മിറ്റിയംഗം ചന്ദ്രൻ കൊക്കാൽ ഉദ്ഘാടനം ചെയ്തു. എൻ വി നാരായണൻ അധ്യക്ഷനായി. എൻ വി നവീൻ പുരുഷോത്തമൻ, ടി  അശോകൻ, അബ്ബാസ് പാക്യാര എന്നിവർ  സംസാരിച്ചു.  ടി അരവിന്ദൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News