കോട്ടൂരിൽ ഇ എം എസ് ഗ്രന്ഥാലയം തുറന്നു

കോട്ടൂരിൽ ഇ എം എസ് ഗ്രന്ഥാലയം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


മുളിയാർ  കോട്ടൂരിൽ പുതുതായി തുടങ്ങിയ ഇ എം എസ്  ഗ്രന്ഥാലയം സി എച്ച് കുഞ്ഞമ്പു എംഎൽഎ  ഉദ്ഘാടനം ചെയ്തു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അധ്യക്ഷയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സിജി മാത്യു പുസ്തക വിതരണോദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി പീതംബരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ മോഹനൻ, പി രവീന്ദ്രൻ, എ ശ്യാമള, പി ബാലകൃഷ്ണൻ, ടി ബാലകൃഷ്ണൻ, എ ജ്യോതികുമാരി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കഴിവ് തെളിയിച്ചവരെയും  അനുമോദിച്ചു. വി കുഞ്ഞിരാമൻ സ്വാഗതവും ഇ കെ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾക്ക് ശേഷം കനൽ പാണ്ടിയുടെ നാടൻപാട്ട് നടന്നു.   Read on deshabhimani.com

Related News