20 April Saturday

കോട്ടൂരിൽ ഇ എം എസ് ഗ്രന്ഥാലയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കോട്ടൂരിൽ ഇ എം എസ് ഗ്രന്ഥാലയം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മുളിയാർ 

കോട്ടൂരിൽ പുതുതായി തുടങ്ങിയ ഇ എം എസ്  ഗ്രന്ഥാലയം സി എച്ച് കുഞ്ഞമ്പു എംഎൽഎ  ഉദ്ഘാടനം ചെയ്തു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അധ്യക്ഷയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സിജി മാത്യു പുസ്തക വിതരണോദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി പീതംബരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ മോഹനൻ, പി രവീന്ദ്രൻ, എ ശ്യാമള, പി ബാലകൃഷ്ണൻ, ടി ബാലകൃഷ്ണൻ, എ ജ്യോതികുമാരി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കഴിവ് തെളിയിച്ചവരെയും  അനുമോദിച്ചു. വി കുഞ്ഞിരാമൻ സ്വാഗതവും ഇ കെ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾക്ക് ശേഷം കനൽ പാണ്ടിയുടെ നാടൻപാട്ട് നടന്നു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top