കെട്ടിടത്തിൽനിന്ന്‌ മൂന്നര ടൺ കമ്പി മോഷ്ടിച്ചു

ഉപ്പളയിലെ മദക്കം ബിൽഡേഴ്സിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കമ്പികൾ മുറിച്ചുമാറ്റിയ നിലയിൽ


ഉപ്പള നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന്‌  മൂന്നര ടൺ ഇരുമ്പ്‌ കമ്പി മോഷ്ടിച്ചു. മുള്ളേരി മദക്കം ബിൽഡേഴ്സിന്റെ ഉപ്പള ഗവ. ഹൈസ്‌കൂളിന്‌ സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നാണ്‌ മൂന്നര ടണ്ണോളം കമ്പി മോഷ്ടിച്ചത്‌. നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കമ്പികളും മുറിച്ച്‌ കൊണ്ടുപോയി. ചുറ്റുമതിലിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മനേജർ നിസാമുദീൻ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.  Read on deshabhimani.com

Related News