26 April Friday

കെട്ടിടത്തിൽനിന്ന്‌ മൂന്നര ടൺ കമ്പി മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

ഉപ്പളയിലെ മദക്കം ബിൽഡേഴ്സിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കമ്പികൾ മുറിച്ചുമാറ്റിയ നിലയിൽ

ഉപ്പള

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന്‌  മൂന്നര ടൺ ഇരുമ്പ്‌ കമ്പി മോഷ്ടിച്ചു. മുള്ളേരി മദക്കം ബിൽഡേഴ്സിന്റെ ഉപ്പള ഗവ. ഹൈസ്‌കൂളിന്‌ സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നാണ്‌ മൂന്നര ടണ്ണോളം കമ്പി മോഷ്ടിച്ചത്‌. നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കമ്പികളും മുറിച്ച്‌ കൊണ്ടുപോയി. ചുറ്റുമതിലിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മനേജർ നിസാമുദീൻ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top