സംഘടനാ ശിൽപ്പശാല

ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു ) ജില്ലാ സംഘടന ശിൽപ്പശാല സിഐടിയു സംസ്ഥാന സെക്രട്ടറി 
ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു


 നീലേശ്വരം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സംഘടനാ ശിൽപ്പശാല സംഘടിപ്പിച്ചു. നീലേശ്വരം എൻ ജി കമ്മത്ത് ഹാളിൽ  ശിൽപ്പശാല സിഐടിയു സംസ്ഥാന സെക്രട്ടറി  ടി കെ രാജൻ ‘സംഘടനാ രംഗത്തെ കടമകൾ’ എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഉദ്‌ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും യൂണിയൻ ജില്ലാ പ്രസിഡന്റുമായ  സാബു അബ്രഹാം അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ക്ഷേമനിധി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ  പ്രിയ ക്ലാസ്സെടുത്തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌  മണിമോഹൻ ,യൂണിയൻ ജില്ലാ ട്രഷറർ  സി രാമചന്ദ്രൻ.  സിഐടി ഏരിയാ സെക്രട്ടറി ഉണ്ണി നായർ ആൽബർട്ട് . വി വി തമ്പാൻ, വത്സല തുരുത്തി, രമ്യ കാര്യങ്കോട് , അൻസാരി എ മജീദ്, ഗംഗാധരൻ കാസർകോട് എന്നിവർ സംസാരിച്ചു.  ഒ വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു Read on deshabhimani.com

Related News