23 April Tuesday

സംഘടനാ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു ) ജില്ലാ സംഘടന ശിൽപ്പശാല സിഐടിയു സംസ്ഥാന സെക്രട്ടറി 
ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

 നീലേശ്വരം

ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സംഘടനാ ശിൽപ്പശാല സംഘടിപ്പിച്ചു. നീലേശ്വരം എൻ ജി കമ്മത്ത് ഹാളിൽ  ശിൽപ്പശാല സിഐടിയു സംസ്ഥാന സെക്രട്ടറി  ടി കെ രാജൻ ‘സംഘടനാ രംഗത്തെ കടമകൾ’ എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഉദ്‌ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും യൂണിയൻ ജില്ലാ പ്രസിഡന്റുമായ  സാബു അബ്രഹാം അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ക്ഷേമനിധി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ  പ്രിയ ക്ലാസ്സെടുത്തു.
സിഐടിയു ജില്ലാ പ്രസിഡന്റ്‌  മണിമോഹൻ ,യൂണിയൻ ജില്ലാ ട്രഷറർ  സി രാമചന്ദ്രൻ.  സിഐടി ഏരിയാ സെക്രട്ടറി ഉണ്ണി നായർ ആൽബർട്ട് . വി വി തമ്പാൻ, വത്സല തുരുത്തി, രമ്യ കാര്യങ്കോട് , അൻസാരി എ മജീദ്, ഗംഗാധരൻ കാസർകോട് എന്നിവർ സംസാരിച്ചു.  ഒ വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top