കുടുംബശ്രീ വിവാഹബ്യൂറോ 
വെസ്റ്റ് എളേരിയിലും



വെള്ളരിക്കുണ്ട് കുടുംബശ്രീ സംരംഭമായ കുടൂംബശ്രീ വിവാഹബ്യൂറോ വെസ്റ്റ് എളേരിയിലും തുടങ്ങി. ആദ്യ മൂന്നുമാസം യുവതികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. വിധവകൾ , ട്രാൻസ്ജെൻഡർ എന്നിവരുടെ രജിസ്ട്രേഷന് മുൻഗണനയുണ്ട്. രജിസ്ടേഷൻ ഫോറം സ്ഥിരം സമിതി ചെയർപേഴ്സൺ സി വി അഖില വിതരണം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ പി ലക്ഷ്മി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ടി വി രാജീവൻ, ബിന്ദു മുരളീധരൻ, ഓമന കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. രജനി സജീവൻ സ്വാഗതവും ജയശ്രീ കൃഷ്ണൻ നന്ദിയും പറഞ്ഞു. ഫോൺ: 9526771592 ,9946457663 ,8281380924 Read on deshabhimani.com

Related News