26 April Friday

കുടുംബശ്രീ വിവാഹബ്യൂറോ 
വെസ്റ്റ് എളേരിയിലും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

വെള്ളരിക്കുണ്ട്
കുടുംബശ്രീ സംരംഭമായ കുടൂംബശ്രീ വിവാഹബ്യൂറോ വെസ്റ്റ് എളേരിയിലും തുടങ്ങി. ആദ്യ മൂന്നുമാസം യുവതികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. വിധവകൾ , ട്രാൻസ്ജെൻഡർ എന്നിവരുടെ രജിസ്ട്രേഷന് മുൻഗണനയുണ്ട്. രജിസ്ടേഷൻ ഫോറം സ്ഥിരം സമിതി ചെയർപേഴ്സൺ സി വി അഖില വിതരണം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ പി ലക്ഷ്മി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ടി വി രാജീവൻ, ബിന്ദു മുരളീധരൻ, ഓമന കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. രജനി സജീവൻ സ്വാഗതവും ജയശ്രീ കൃഷ്ണൻ നന്ദിയും പറഞ്ഞു. ഫോൺ: 9526771592 ,9946457663 ,8281380924


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top