ജില്ലാ പൊലീസ്‌ ചീഫ് പരാതികൾ കേട്ടു

ആദൂർ സ്റ്റേഷൻ പരിധിയിൽ സംഘടിപ്പിച്ച ഓപറേഷൻ സമാധാനയിൽ ജില്ലാ പൊലീസ് ചീഫ് ഡോ. വെെഭവ് സക്സേന പരാതി കേൾക്കുന്നു


 മുള്ളേരിയ  ജില്ല പൊലീസ് ചീഫ്  ജനങ്ങളിൽ നിന്നും  പരാതി സ്വീകരിക്കുന്ന പദ്ധതി ഓപറേഷൻ സമാധാനം മുള്ളേരിയയിൽ നടന്നു.  ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മുള്ളേരിയ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരാതി പരിഹാര വേദിയിൽ നിരവധി പരാതികൾ ജില്ലാ ചീഫ്  ഡോ. വൈഭവ് സക്‌സേന കേട്ടു.  20 പരാതികൾക്ക് പരിഹാരം കണ്ടു. കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം ജനനി അധ്യക്ഷയായി.  ഗണേഷ് വത്സ സംസാരിച്ചു.  നർകോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ട് എം എ മാത്യു സ്വാഗതവും ആദൂർ എസ്‌എച്ച്ഓ എ അനിൽ കുമാർ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News