29 March Friday

ജില്ലാ പൊലീസ്‌ ചീഫ് പരാതികൾ കേട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ആദൂർ സ്റ്റേഷൻ പരിധിയിൽ സംഘടിപ്പിച്ച ഓപറേഷൻ സമാധാനയിൽ ജില്ലാ പൊലീസ് ചീഫ് ഡോ. വെെഭവ് സക്സേന പരാതി കേൾക്കുന്നു

 മുള്ളേരിയ 

ജില്ല പൊലീസ് ചീഫ്  ജനങ്ങളിൽ നിന്നും  പരാതി സ്വീകരിക്കുന്ന പദ്ധതി ഓപറേഷൻ സമാധാനം മുള്ളേരിയയിൽ നടന്നു. 
ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മുള്ളേരിയ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരാതി പരിഹാര വേദിയിൽ നിരവധി പരാതികൾ ജില്ലാ ചീഫ്  ഡോ. വൈഭവ് സക്‌സേന കേട്ടു. 
20 പരാതികൾക്ക് പരിഹാരം കണ്ടു. കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം ജനനി അധ്യക്ഷയായി.  ഗണേഷ് വത്സ സംസാരിച്ചു. 
നർകോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ട് എം എ മാത്യു സ്വാഗതവും ആദൂർ എസ്‌എച്ച്ഓ എ അനിൽ കുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top