പ്രതിഷേധ കൂട്ടായ്‌മ

തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു


  പള്ളിക്കര തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രക്ഷോഭങ്ങളുടെ ഭാഗമായി  പള്ളിക്കര പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ മണികണ്ഠൻ  ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ അധ്യക്ഷനായി.  വൈസ്‌ പ്രസിഡന്റ് നാസ്നീൻ വഹാബ്,  സ്ഥിരം സമിതി ചെയർമാൻ എ മണികണ്ഠൻ, അഹമ്മദ് ബഷീർ, എം പി ജയശ്രീ, മുഹമ്മദ് കുഞ്ഞി ചോണായി, എം ഗോപാലൻ, പി ഇന്ദിര എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളിൽ ശേഖരിച്ച ഒപ്പുകൾ എം കുമാരൻ ഏറ്റുവാങ്ങി.  വി സൂരജ് സ്വാഗതവും കെ വി ജയശ്രീ നന്ദി പറഞ്ഞു. Read on deshabhimani.com

Related News