24 April Wednesday
തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കലിനെതിരെ

പ്രതിഷേധ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

 

പള്ളിക്കര
തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രക്ഷോഭങ്ങളുടെ ഭാഗമായി  പള്ളിക്കര പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ മണികണ്ഠൻ  ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ അധ്യക്ഷനായി.  വൈസ്‌ പ്രസിഡന്റ് നാസ്നീൻ വഹാബ്,  സ്ഥിരം സമിതി ചെയർമാൻ എ മണികണ്ഠൻ, അഹമ്മദ് ബഷീർ, എം പി ജയശ്രീ, മുഹമ്മദ് കുഞ്ഞി ചോണായി, എം ഗോപാലൻ, പി ഇന്ദിര എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളിൽ ശേഖരിച്ച ഒപ്പുകൾ എം കുമാരൻ ഏറ്റുവാങ്ങി.  വി സൂരജ് സ്വാഗതവും കെ വി ജയശ്രീ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top