ലഹരിക്കെതിരെ ഗോൾ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായുള്ള രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ജില്ലാ ഉദ്ഘാടനം പടന്നക്കാട് ഹൈ ഫൈവ് അറീന ടർഫിൽ കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്‌ഘാടനം ചെയ്യുന്നു


കാസർകോട്‌ സംസ്ഥാന സർക്കാരിന്റെ  ‘നോ ടു ഡ്രഗ്‌സ്' രണ്ടാംഘട്ട ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.  രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം പടന്നക്കാട് ഹൈ ഫൈവ് അറീന ടർഫിൽ കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാചെയർപേഴ്‌സൺ  കെ വി സുജാത, നടൻ പി പി കുഞ്ഞികൃഷ്ണൻ, മുൻ സന്തോഷ് ട്രോഫി താരം ബിജുകുമാർ എന്നിവർ മുഖ്യാതിഥികളായി. ഡിഎംഒ ഡോ. എ വി രാംദാസ്, ഡോ. നിർമൽ,  അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു.    ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി, പൂടംകല്ല്,  നീലേശ്വരം, പനത്തടി, മംഗൽപാടി, കുമ്പള, പെരിയ ആശുപത്രികളിൽ സൈക്കിൾ വിതരണം ചെയ്‌തു.     Read on deshabhimani.com

Related News