19 April Friday

ലഹരിക്കെതിരെ ഗോൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായുള്ള രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ജില്ലാ ഉദ്ഘാടനം പടന്നക്കാട് ഹൈ ഫൈവ് അറീന ടർഫിൽ കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

സംസ്ഥാന സർക്കാരിന്റെ  ‘നോ ടു ഡ്രഗ്‌സ്' രണ്ടാംഘട്ട ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.  രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം പടന്നക്കാട് ഹൈ ഫൈവ് അറീന ടർഫിൽ കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാചെയർപേഴ്‌സൺ  കെ വി സുജാത, നടൻ പി പി കുഞ്ഞികൃഷ്ണൻ, മുൻ സന്തോഷ് ട്രോഫി താരം ബിജുകുമാർ എന്നിവർ മുഖ്യാതിഥികളായി. ഡിഎംഒ ഡോ. എ വി രാംദാസ്, ഡോ. നിർമൽ,  അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു.  
 ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി, പൂടംകല്ല്,  നീലേശ്വരം, പനത്തടി, മംഗൽപാടി, കുമ്പള, പെരിയ ആശുപത്രികളിൽ സൈക്കിൾ വിതരണം ചെയ്‌തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top