അവബോധ സെമിനാര്‍

പ്രൊബേഷൻ വാരാചരണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ അവബോധ സെമിനാർ 
ജില്ലാ പൊലീസ് ചീഫ് ഡോ.വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യുന്നു


 കാസർകോട്‌ ജില്ലാ പ്രൊബേഷൻ ഓഫീസും നിയമസേവന അതോറിറ്റിയും പൊലീസും ചേർന്ന്‌ പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രൊബേഷൻ അവബോധ സെമിനാർ നടത്തി. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് കോൺഫറൻസ് ഹാളിൽ ജില്ലാ പൊലീസ് ചീഫ്  ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ബി കരുണാകരൻ അധ്യക്ഷനായി.  ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ ജി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.   ജില്ലാ പ്രൊബേഷൻ ഓഫീസർ പി ബിജു, അഡിഷണൽ എസ്‌പി പി കെ രാജു എന്നിവർ സംസാരിച്ചു.  ജില്ലാ സാമൂഹ്യ നീതി ഓഫീസർ സി കെ ഷീബ മുംതാസ് സ്വാഗതവും ഡിവൈഎസ്‌പി എ അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.      Read on deshabhimani.com

Related News