കൊളത്തൂരിൽ ചുഴലിക്കാറ്റ്‌; വ്യാപകനാശം

ശനിയാഴ്‌ചയുണ്ടായ ചുഴലിക്കാറ്റിൽ വരിക്കുളം എം ആർ അബ്ദുല്ലയുടെ 
വീടിന്റെ ഓട്‌ പറന്നപ്പോൾ


 കൊളത്തൂർ ചുഴലിക്കാറ്റിൽ കൊളത്തൂരിലും പരിസര പ്രദേശങ്ങളിലും നാശം. ശനി പകൽ 11.30ന് ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിലാണ്‌ വ്യാപക നാശം. വരിക്കുളം എം ആർ അബ്ദുല്ലയുടെ വീട് തകർന്നു. വീടിന്റെ ഓടുകൾ പറന്നുപോയി. കവുങ്ങുകളും കടപുഴകി. കണിയാംകുണ്ട് കുഞ്ഞിരാമന്റെ 250 ഓളം കുലച്ച നേന്ത്രവാഴ മുഴുവൻ നിലം പൊത്തി.  മടന്തക്കോട് പ്രദേശങ്ങളിലും വ്യാപകമായി കവുങ്ങ് കടപുഴകിയിട്ടുണ്ട്‌.    Read on deshabhimani.com

Related News