26 April Friday

കൊളത്തൂരിൽ ചുഴലിക്കാറ്റ്‌; വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ശനിയാഴ്‌ചയുണ്ടായ ചുഴലിക്കാറ്റിൽ വരിക്കുളം എം ആർ അബ്ദുല്ലയുടെ 
വീടിന്റെ ഓട്‌ പറന്നപ്പോൾ

 കൊളത്തൂർ

ചുഴലിക്കാറ്റിൽ കൊളത്തൂരിലും പരിസര പ്രദേശങ്ങളിലും നാശം. ശനി പകൽ 11.30ന് ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിലാണ്‌ വ്യാപക നാശം.
വരിക്കുളം എം ആർ അബ്ദുല്ലയുടെ വീട് തകർന്നു. വീടിന്റെ ഓടുകൾ പറന്നുപോയി. കവുങ്ങുകളും കടപുഴകി. കണിയാംകുണ്ട് കുഞ്ഞിരാമന്റെ 250 ഓളം കുലച്ച നേന്ത്രവാഴ മുഴുവൻ നിലം പൊത്തി. 
മടന്തക്കോട് പ്രദേശങ്ങളിലും വ്യാപകമായി കവുങ്ങ് കടപുഴകിയിട്ടുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top