സഹകരണ പെൻഷൻകാർ മാർച്ച്‌ നടത്തി



കാസർകോട്‌  കേരളാ സഹകരണ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ   നേതൃത്വത്തിൽ പെൻഷൻകാർ കലക്ടറേറ്റിന്‌ മുന്നിൽ മാർച്ചും ധർണയും നടത്തി. ഗവ. കോളേജ് പരിസരത്ത് നിന്ന്  മാർച്ച് ആരംഭിച്ചു.  നിർത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കുക, ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പം പെൻഷൻകാർക്കും പരിഷ്‌കരണം നടപ്പിലാക്കുക, മിനിമം പെൻഷൻ 8000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ.   എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ വി മുകുന്ദൻ അദ്ധ്യക്ഷനായി. സഹകരണ വെൽഫയർ ബോർഡംഗം സി  പ്രഭാകരൻ, കെ നീലകണ്ഠൻ, ഐത്തപ്പ മൗവ്വാർ, പി ജാനകി, പി കെ വിനോദ് കുമാർ , ബി സുകുമാരൻ, പി വി ഭാസ്‌കരൻ,  എം കുഞ്ഞിരാമൻ നായർ, എം വിജയൻ,  ഇ പത്‌മാക്ഷൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News