28 March Thursday

സഹകരണ പെൻഷൻകാർ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കാസർകോട്‌ 

കേരളാ സഹകരണ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ   നേതൃത്വത്തിൽ പെൻഷൻകാർ കലക്ടറേറ്റിന്‌ മുന്നിൽ മാർച്ചും ധർണയും നടത്തി. ഗവ. കോളേജ് പരിസരത്ത് നിന്ന്  മാർച്ച് ആരംഭിച്ചു.  നിർത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കുക, ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പം പെൻഷൻകാർക്കും പരിഷ്‌കരണം നടപ്പിലാക്കുക, മിനിമം പെൻഷൻ 8000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ.  
എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ വി മുകുന്ദൻ അദ്ധ്യക്ഷനായി. സഹകരണ വെൽഫയർ ബോർഡംഗം സി  പ്രഭാകരൻ, കെ നീലകണ്ഠൻ, ഐത്തപ്പ മൗവ്വാർ, പി ജാനകി, പി കെ വിനോദ് കുമാർ , ബി സുകുമാരൻ, പി വി ഭാസ്‌കരൻ,  എം കുഞ്ഞിരാമൻ നായർ, എം വിജയൻ,  ഇ പത്‌മാക്ഷൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top