ബഹുസ്വരത കാക്കാൻ മെഗാ സെമിനാർ

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ നടന്ന മെഗാസെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു


പരപ്പ   മതനിരപേക്ഷതയാണ് ഇന്ത്യയുടെ സവിശേഷതയെന്നും രാജ്യത്തിന്റെ നിലനിൽപ്പ് വെല്ലുവിളി നേരിടുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ഇന്ത്യയെ ശിഥിലമാക്കുന്ന രാഷ്ട്രീയമാണ് ആർഎസ്എസ് പയറ്റുന്നത്. മതനിരപേക്ഷ ഇന്ത്യയെ നയിക്കാൻ കോൺഗ്രസിന് സാധിക്കില്ല. നോട്ടുകെട്ടുകൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുമ്പിട്ടുനില്‍ക്കുന്നു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ സംഘടിപ്പിച്ച ബഹുസ്വര ഇന്ത്യയുടെ ഭാവി വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്.      പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗം സി എം മീനാകുമാരി, സിപിഐ എം ഏരിയാ സെക്രട്ടറി എം രാജൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഹരിദാസ്, ടി പ്രകാശൻ, എ ആർ രാജു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്ർ്‌ എ ആർ വിജയകുമാർ സ്വാഗതവും കെ വസന്തകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News