18 April Thursday

ബഹുസ്വരത കാക്കാൻ മെഗാ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ നടന്ന മെഗാസെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

പരപ്പ  

മതനിരപേക്ഷതയാണ് ഇന്ത്യയുടെ സവിശേഷതയെന്നും രാജ്യത്തിന്റെ നിലനിൽപ്പ് വെല്ലുവിളി നേരിടുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ഇന്ത്യയെ ശിഥിലമാക്കുന്ന രാഷ്ട്രീയമാണ് ആർഎസ്എസ് പയറ്റുന്നത്. മതനിരപേക്ഷ ഇന്ത്യയെ നയിക്കാൻ കോൺഗ്രസിന് സാധിക്കില്ല. നോട്ടുകെട്ടുകൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുമ്പിട്ടുനില്‍ക്കുന്നു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ സംഘടിപ്പിച്ച ബഹുസ്വര ഇന്ത്യയുടെ ഭാവി വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്. 
    പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗം സി എം മീനാകുമാരി, സിപിഐ എം ഏരിയാ സെക്രട്ടറി എം രാജൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഹരിദാസ്, ടി പ്രകാശൻ, എ ആർ രാജു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്ർ്‌ എ ആർ വിജയകുമാർ സ്വാഗതവും കെ വസന്തകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top