ലീഗും ബിജെപിയും കൈകോർത്തു



  കാഞ്ഞങ്ങാട്  നഗരസഭാ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പിൽ ലീഗ്‌, ബിജെപി അംഗങ്ങൾ കൈകോർത്തു.  ഒന്നാം സിഡിഎസ് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ  ബി ജെ പി സ്ഥാനാർഥിയായ സുമന്ദിനിക്കാണ് ലീഗ്‌ അംഗം വോട്ട് രേഖപ്പെടുത്തിയത്‌. 23 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത 23 സിഡിഎസ് അംഗങ്ങളിൽ ലീഗിന് വാർഡ് 12-ൽ നിന്നും ഒരു സിഡിഎസ് പ്രതിനിധിയാണുള്ളത്. എൽഡിഎഫിന്റെ 18 ഉം യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ നാലും  പ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയിക്കാൻ 12 അംഗങ്ങൾ ആവശ്യമാണെന്നിരിക്കെ ആകെ ഒരു അംഗം മാത്രമുള്ള യുഡിഎഫിലെ ലീഗ് അംഗം നാലുവോട്ടുള്ള ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് മറ്റ്‌ അംഗങ്ങളെ ആശ്ചര്യപ്പെടുത്തി.  സിഡിഎസ് സെക്കന്റിൽ ആകെ 20 അംഗങ്ങളിൽ 13 ഉം എൽഡിഎഫ് പ്രതിനിധികളാണ്. നഗരസഭയിലെ ഫസ്റ്റ്, സെക്കന്റ്‌ സിഡിഎസുകളിലായി യഥാക്രമം സൂര്യ ജാനകി, സുജിനി  ചെയർപേഴ്സൺമാരായി തെരഞ്ഞെടുക്കപെട്ടു. Read on deshabhimani.com

Related News