20 April Saturday
കാഞ്ഞങ്ങാട് നഗരസഭാ സിഡിഎസ് തെരഞ്ഞെടുപ്പ്‌

ലീഗും ബിജെപിയും കൈകോർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
 
കാഞ്ഞങ്ങാട് 
നഗരസഭാ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പിൽ ലീഗ്‌, ബിജെപി അംഗങ്ങൾ കൈകോർത്തു.  ഒന്നാം സിഡിഎസ് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ  ബി ജെ പി സ്ഥാനാർഥിയായ സുമന്ദിനിക്കാണ് ലീഗ്‌ അംഗം വോട്ട് രേഖപ്പെടുത്തിയത്‌. 23 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത 23 സിഡിഎസ് അംഗങ്ങളിൽ ലീഗിന് വാർഡ് 12-ൽ നിന്നും ഒരു സിഡിഎസ് പ്രതിനിധിയാണുള്ളത്. എൽഡിഎഫിന്റെ 18 ഉം യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ നാലും  പ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയിക്കാൻ 12 അംഗങ്ങൾ ആവശ്യമാണെന്നിരിക്കെ ആകെ ഒരു അംഗം മാത്രമുള്ള യുഡിഎഫിലെ ലീഗ് അംഗം നാലുവോട്ടുള്ള ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് മറ്റ്‌ അംഗങ്ങളെ ആശ്ചര്യപ്പെടുത്തി. 
സിഡിഎസ് സെക്കന്റിൽ ആകെ 20 അംഗങ്ങളിൽ 13 ഉം എൽഡിഎഫ് പ്രതിനിധികളാണ്. നഗരസഭയിലെ ഫസ്റ്റ്, സെക്കന്റ്‌ സിഡിഎസുകളിലായി യഥാക്രമം സൂര്യ ജാനകി, സുജിനി  ചെയർപേഴ്സൺമാരായി തെരഞ്ഞെടുക്കപെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top