കയനിയിലേക്ക് കൂറ്റൻ 
ട്രാൻസ്‌ഫോമർ എത്തി

കയനിയിലേക്കുള്ള ട്രാൻസ്‌ഫോമറുകൾ പരപ്പ വഴി ട്രക്കുകളിൽ എത്തിക്കുന്നു.


 നീലേശ്വരം മലബാർ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കരിന്തളം കയനിയിൽ സ്ഥാപിക്കുന്ന സബ് സ്റ്റേഷനിലേക്കുള്ള ട്രാൻസ്‌ഫോമറുകൾ എത്തിതുടങ്ങി. ബറോഡയിൽ നിന്നാണ് മുംബെയിലെ ഡിസന്റ്‌ കാർഗോ കമ്പനി ട്രാൻസ്‌ഫോർമർ എത്തിക്കുന്നത്. ആദ്യത്തേത് മംഗളുരു വഴി കരിന്തളത്ത് എത്തി. മംഗളുരുവിൽ നിന്ന് നാല് ദിവസം എടുത്താണ് ട്രക്ക്‌ കാഞ്ഞങ്ങാട് എത്തിയത്. ഇവിടെ നിന്നും ഒടയംചാൽ, ഇടത്തോട്, പരപ്പ, ബിരിക്കുളം വഴിയാണ് കരിന്തളത്തെത്തിയത്. വലിയ ട്രാൻസ്ഫോമറുകൾ മറ്റു രണ്ടു ട്രക്കറുകളുടെ എൻജിൻ വച്ച് കെട്ടി വലിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നാലു ട്രാൻസ്ഫോമറുകൾ മംഗളുരു വഴി കടന്നു വരാനുണ്ട്. Read on deshabhimani.com

Related News