19 April Friday

കയനിയിലേക്ക് കൂറ്റൻ 
ട്രാൻസ്‌ഫോമർ എത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കയനിയിലേക്കുള്ള ട്രാൻസ്‌ഫോമറുകൾ പരപ്പ വഴി ട്രക്കുകളിൽ എത്തിക്കുന്നു.

 നീലേശ്വരം

മലബാർ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കരിന്തളം കയനിയിൽ സ്ഥാപിക്കുന്ന സബ് സ്റ്റേഷനിലേക്കുള്ള ട്രാൻസ്‌ഫോമറുകൾ എത്തിതുടങ്ങി. ബറോഡയിൽ നിന്നാണ് മുംബെയിലെ ഡിസന്റ്‌ കാർഗോ കമ്പനി ട്രാൻസ്‌ഫോർമർ എത്തിക്കുന്നത്. ആദ്യത്തേത് മംഗളുരു വഴി കരിന്തളത്ത് എത്തി.
മംഗളുരുവിൽ നിന്ന് നാല് ദിവസം എടുത്താണ് ട്രക്ക്‌ കാഞ്ഞങ്ങാട് എത്തിയത്. ഇവിടെ നിന്നും ഒടയംചാൽ, ഇടത്തോട്, പരപ്പ, ബിരിക്കുളം വഴിയാണ് കരിന്തളത്തെത്തിയത്. വലിയ ട്രാൻസ്ഫോമറുകൾ മറ്റു രണ്ടു ട്രക്കറുകളുടെ എൻജിൻ വച്ച് കെട്ടി വലിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നാലു ട്രാൻസ്ഫോമറുകൾ മംഗളുരു വഴി കടന്നു വരാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top