ദേശീയ പണിമുടക്ക് വിജയിപ്പിക്കും: 
സംയുക്ത ട്രേഡ് യൂണിയൻ

കാഞ്ഞങ്ങാട് നടന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ എസ്‌ടിയു ജില്ലാ ജനറൽ സെക്രട്ടറി പി ടി എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.


 കാഞ്ഞങ്ങാട്  ‘രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 23 നും 24 നും രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കാഞ്ഞങ്ങാട്‌ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ തീരുമാനിച്ചു. കുന്നുമ്മൽ ബാങ്ക് ഹാളിൽ എസ്‌ടിയു  ജില്ലാ ജനറൽ സെക്രട്ടറി പി ടി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ടി കെ രാജൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.  പഞ്ചായത്ത് കൺവൻഷൻ, വാഹന പ്രചാരണ ജാഥ, വിളംബര ജാഥ, പണിമുടക്ക് ദിവസം പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മ എന്നിവ നടത്താനും തീരുമാനിച്ചു. സാബു അബ്രഹാം, ടി  കൃഷ്ണൻ, കെ എം ശ്രീധരൻ, മുത്തലിബ് പാറക്കട്ട, കരിവെള്ളൂർ വിജയൻ, പി കെ അബ്ദുൾ റഹ്മാൻ , നാഷണൽ അബ്ദുള്ള, ടി വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News