25 April Thursday

ദേശീയ പണിമുടക്ക് വിജയിപ്പിക്കും: 
സംയുക്ത ട്രേഡ് യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കാഞ്ഞങ്ങാട് നടന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ എസ്‌ടിയു ജില്ലാ ജനറൽ സെക്രട്ടറി പി ടി എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.

 കാഞ്ഞങ്ങാട് 

‘രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 23 നും 24 നും രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കാഞ്ഞങ്ങാട്‌ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ തീരുമാനിച്ചു.
കുന്നുമ്മൽ ബാങ്ക് ഹാളിൽ എസ്‌ടിയു  ജില്ലാ ജനറൽ സെക്രട്ടറി പി ടി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ടി കെ രാജൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
 പഞ്ചായത്ത് കൺവൻഷൻ, വാഹന പ്രചാരണ ജാഥ, വിളംബര ജാഥ, പണിമുടക്ക് ദിവസം പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മ എന്നിവ നടത്താനും തീരുമാനിച്ചു. സാബു അബ്രഹാം, ടി  കൃഷ്ണൻ, കെ എം ശ്രീധരൻ, മുത്തലിബ് പാറക്കട്ട, കരിവെള്ളൂർ വിജയൻ, പി കെ അബ്ദുൾ റഹ്മാൻ , നാഷണൽ അബ്ദുള്ള, ടി വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top