റാഗിങ്ങിനെതിരെ എസ്‌എഫ്‌ഐ 
സ്നേഹമതിൽ പണിതു



കാസർകോട്‌  എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാഗിങ്ങിനെതിരെ  ‘കൈകോർക്കാം മാനവികതയുടെ കലാലയത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസിലും സ്‌കൂളിലും സ്നേഹമതിൽ തീർത്തു.  റാഗിങ് വിരുദ്ധ പ്രതിജ്ഞയും  സംഘടിപ്പിച്ചു. കയ്യൂർ ഐടിഐയിൽ ജില്ലാ പ്രസിഡന്റ്‌ കെ അഭിരാം ഉദ്ഘാടനം ചെയ്തു. ഉദുമ ഗവ. കോളേജിൽ വിപിൻകീക്കാനവും മുന്നാട് പീപ്പിൾസ് കോളേജിൽ വിനയ്കുമാർ ബായാറും ഉദ്ഘാടനം ചെയ്തു. ചീമേനി എൻജിനിയറിങ്‌ കോളേജിൽഏരിയാ സെക്രട്ടറി എം ടി സിദ്ധാർഥനും   കുറ്റിക്കോൽ ഐടിഐയിൽ അഖിൽവിജയും മടിക്കൈ ഐഎച്ച്‌ആർഡി കോളേജിൽ  പ്രിൻസിപ്പൽ പ്രഫ. കരുണാകരനും ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News