25 April Thursday

റാഗിങ്ങിനെതിരെ എസ്‌എഫ്‌ഐ 
സ്നേഹമതിൽ പണിതു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
കാസർകോട്‌ 
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാഗിങ്ങിനെതിരെ  ‘കൈകോർക്കാം മാനവികതയുടെ കലാലയത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസിലും സ്‌കൂളിലും സ്നേഹമതിൽ തീർത്തു.  റാഗിങ് വിരുദ്ധ പ്രതിജ്ഞയും  സംഘടിപ്പിച്ചു.
കയ്യൂർ ഐടിഐയിൽ ജില്ലാ പ്രസിഡന്റ്‌ കെ അഭിരാം ഉദ്ഘാടനം ചെയ്തു. ഉദുമ ഗവ. കോളേജിൽ വിപിൻകീക്കാനവും മുന്നാട് പീപ്പിൾസ് കോളേജിൽ വിനയ്കുമാർ ബായാറും ഉദ്ഘാടനം ചെയ്തു.
ചീമേനി എൻജിനിയറിങ്‌ കോളേജിൽഏരിയാ സെക്രട്ടറി എം ടി സിദ്ധാർഥനും   കുറ്റിക്കോൽ ഐടിഐയിൽ അഖിൽവിജയും മടിക്കൈ ഐഎച്ച്‌ആർഡി കോളേജിൽ  പ്രിൻസിപ്പൽ പ്രഫ. കരുണാകരനും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top