വിദ്യാർഥികൾ ഗ്രന്ഥാലയത്തിലെത്തി

ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വായനോത്സവത്തിന്റെ ഭാഗമായി തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ


 ഉദിനൂർ  ഗ്രാമീണ വായനശാലകളിലെ പ്രവർത്തനം പഠിക്കാനും ഗ്രന്ഥപരിചയത്തിനും ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയത്തിലുള്ള 13000 ൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും ആയിരത്തോളം പുസ്തകങ്ങളടങ്ങിയ റഫറൻസ് ലൈബ്രറിയും സന്ദർശിച്ചു. അധികവായനയ്ക്ക് ലൈബ്രറികളെ എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികളോടൊപ്പമെത്തിയ അധ്യാപകർ വിശദീകരിച്ചു.  അധ്യാപകരായ കെ നാരായണൻ, പി ഭാസ്കരൻ പണിക്കർ എന്നിവർ ക്ലാസെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ്‌ സി ടി കൃഷ്ണൻ അധ്യക്ഷനായി.  ടി വി സനിത സ്വാഗതവും കെ വി ഷിബു നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News