29 March Friday

വിദ്യാർഥികൾ ഗ്രന്ഥാലയത്തിലെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വായനോത്സവത്തിന്റെ ഭാഗമായി തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ

 ഉദിനൂർ

 ഗ്രാമീണ വായനശാലകളിലെ പ്രവർത്തനം പഠിക്കാനും ഗ്രന്ഥപരിചയത്തിനും ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയത്തിലുള്ള 13000 ൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും ആയിരത്തോളം പുസ്തകങ്ങളടങ്ങിയ റഫറൻസ് ലൈബ്രറിയും സന്ദർശിച്ചു. അധികവായനയ്ക്ക് ലൈബ്രറികളെ എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികളോടൊപ്പമെത്തിയ അധ്യാപകർ വിശദീകരിച്ചു.  അധ്യാപകരായ കെ നാരായണൻ, പി ഭാസ്കരൻ പണിക്കർ എന്നിവർ ക്ലാസെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ്‌ സി ടി കൃഷ്ണൻ അധ്യക്ഷനായി.  ടി വി സനിത സ്വാഗതവും കെ വി ഷിബു നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top