കർഷകസംഘം പ്രതിഷേധ 
ട്രാക്ടർ റാലി നാളെ



കാഞ്ഞങ്ങാട്‌ മഹാപ്രക്ഷോഭത്തിന്റെ ഭാഗമായി   കർഷകർക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെതിരെയുള്ള അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി  കർഷകസംഘം ജില്ലാ കമ്മിറ്റി വ്യാഴം വൈകിട്ട്‌ നാലിന്‌  കാഞ്ഞങ്ങാട്‌ പ്രതിഷേധ ട്രാക്ടർ റാലി നടത്തും. ഉൽപാദനച്ചിലവിന്റെ ഒന്നര ഇരട്ടി തറവില നിയമംമൂലം നടപ്പാക്കുക, ഡൽഹി സമരത്തിന്റെ ഭാഗമായെടുത്ത കേസുകൾ പിൻവലിക്കുക, കർഷക കടങ്ങൾ എഴുത്തിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ്‌ പ്രക്ഷോഭം.   ട്രാക്ടർ റാലി  കോട്ടച്ചേരിയിൽ നിന്നാരംഭിച്ച്‌ അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപിക്കും. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും.   Read on deshabhimani.com

Related News