19 April Friday

കർഷകസംഘം പ്രതിഷേധ 
ട്രാക്ടർ റാലി നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
കാഞ്ഞങ്ങാട്‌
മഹാപ്രക്ഷോഭത്തിന്റെ ഭാഗമായി   കർഷകർക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെതിരെയുള്ള അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി  കർഷകസംഘം ജില്ലാ കമ്മിറ്റി വ്യാഴം വൈകിട്ട്‌ നാലിന്‌  കാഞ്ഞങ്ങാട്‌ പ്രതിഷേധ ട്രാക്ടർ റാലി നടത്തും. ഉൽപാദനച്ചിലവിന്റെ ഒന്നര ഇരട്ടി തറവില നിയമംമൂലം നടപ്പാക്കുക, ഡൽഹി സമരത്തിന്റെ ഭാഗമായെടുത്ത കേസുകൾ പിൻവലിക്കുക, കർഷക കടങ്ങൾ എഴുത്തിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ്‌ പ്രക്ഷോഭം.   ട്രാക്ടർ റാലി  കോട്ടച്ചേരിയിൽ നിന്നാരംഭിച്ച്‌ അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപിക്കും. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top