കലോത്സവ വേദിയിൽ അവർ പന്തലൊരുക്കി, കാരുണ്യപ്പന്തൽ

പുലിയന്നൂരിലെ അനിതയുടെ ചികിത്സക്കായി കൊടക്കാട്‌ കെഎംവിഎച്ച്‌എസ്‌എസ്‌ ‘ഓർമത്തൂവൽ ’ 2006–07 എസ്എസ്എൽസി ബാച്ച് സമാഹരിച്ച ധനസഹായം എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങുന്നു


കൊടക്കാട്   ജീവിതം ബാക്കിയാക്കിയത്‌ സർട്ടിഫിക്കറ്റുകളല്ല ഹൃദയബന്ധങ്ങളാണെന്ന് ഓർമിപ്പിക്കുകയാണ് കൊടക്കാട് കേളപ്പജി  സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ ‘ഓർമത്തൂവൽ’ 2006–07 എസ്എസ്എൽസി ബാച്ച് . ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ‘സഹപാഠിക്കൊരു കൈത്താങ്ങ് ’ എന്നപേരിൽ കാരുണ്യപ്പന്തൽ  ഒരുക്കിയാണ് ഇരുവൃക്കകളും തകരാറായ ചീമേനി പുലിയന്നൂരിലെ അനിതയുടെ ചികിത്സാ സഹായത്തിനുവേണ്ടി  പണം സ്വരൂപിക്കുന്നത്.  കലാമേളക്കെത്തുന്ന ഓരോരുത്തരും പന്തലിലെത്തി ചികിത്സക്കായി പണം നൽകുന്നു. കൂടെപഠിച്ചവരെത്തുമ്പോൾ സഹായം ഇരട്ടിയാകും. ‘ഓർമത്തൂവൽ ’ ബാച്ച് സ്വരൂപിച്ച ആദ്യഘട്ട സഹായം  എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങി. ഇ കുഞ്ഞിരാമൻ ,മാധവൻ മണിയറ , സി മാധവൻ , പി കുഞ്ഞികണ്ണൻ, പി.രാഘവൻ എന്നിവർ  സംസാരിച്ചു.   സി രശ്മി,  കെ ശ്രീയേഷ്, വിനായക് ശശികുമാർ , ദിലീപ് മോൻ , പി സനീഷ് കുമാർ, രജിന ബിജു എന്നിവർ നേതൃത്വം നൽകി.  പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വ്യാഴം പകൽ 11ന്  മുൻ എംപി പി കരുണാകരൻ നിർവഹിക്കും Read on deshabhimani.com

Related News