29 March Friday

കലോത്സവ വേദിയിൽ അവർ പന്തലൊരുക്കി, കാരുണ്യപ്പന്തൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

പുലിയന്നൂരിലെ അനിതയുടെ ചികിത്സക്കായി കൊടക്കാട്‌ കെഎംവിഎച്ച്‌എസ്‌എസ്‌ ‘ഓർമത്തൂവൽ ’ 2006–07 എസ്എസ്എൽസി ബാച്ച് സമാഹരിച്ച ധനസഹായം എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങുന്നു

കൊടക്കാട്  

ജീവിതം ബാക്കിയാക്കിയത്‌ സർട്ടിഫിക്കറ്റുകളല്ല ഹൃദയബന്ധങ്ങളാണെന്ന് ഓർമിപ്പിക്കുകയാണ് കൊടക്കാട് കേളപ്പജി  സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ ‘ഓർമത്തൂവൽ’ 2006–07 എസ്എസ്എൽസി ബാച്ച് . ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ‘സഹപാഠിക്കൊരു കൈത്താങ്ങ് ’ എന്നപേരിൽ കാരുണ്യപ്പന്തൽ  ഒരുക്കിയാണ് ഇരുവൃക്കകളും തകരാറായ ചീമേനി പുലിയന്നൂരിലെ അനിതയുടെ ചികിത്സാ സഹായത്തിനുവേണ്ടി  പണം സ്വരൂപിക്കുന്നത്. 
കലാമേളക്കെത്തുന്ന ഓരോരുത്തരും പന്തലിലെത്തി ചികിത്സക്കായി പണം നൽകുന്നു. കൂടെപഠിച്ചവരെത്തുമ്പോൾ സഹായം ഇരട്ടിയാകും. ‘ഓർമത്തൂവൽ ’ ബാച്ച് സ്വരൂപിച്ച ആദ്യഘട്ട സഹായം  എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങി. ഇ കുഞ്ഞിരാമൻ ,മാധവൻ മണിയറ , സി മാധവൻ , പി കുഞ്ഞികണ്ണൻ, പി.രാഘവൻ എന്നിവർ  സംസാരിച്ചു.   സി രശ്മി,  കെ ശ്രീയേഷ്, വിനായക് ശശികുമാർ , ദിലീപ് മോൻ , പി സനീഷ് കുമാർ, രജിന ബിജു എന്നിവർ നേതൃത്വം നൽകി. 
പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വ്യാഴം പകൽ 11ന്  മുൻ എംപി പി കരുണാകരൻ നിർവഹിക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top