ടി കെ സിയെ അനുസ്മരിച്ചു

ടി കെ സി അനുസ്മരണം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു


 ചെറുവത്തൂർ  കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന ടി കെ സി യുടെ 34 ചരമ വാർഷികം ആചരിച്ചു. അനുസ്മരണ പൊതുയോഗം തിമിരി കോട്ടുമൂലയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി കമലാക്ഷൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, പി ജനാർദ്ദനൻ, മുൻ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, ജില്ലാകമ്മിറ്റിയംഗം  കെ പി വത്സലൻ, ഏരിയ സെക്രട്ടറി കെ സുധാകരൻ, എം വി കോമൻനമ്പ്യാർ എന്നിവർ സംസാരിച്ചു.  എം പി വി ജാനകി സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News