26 April Friday

ടി കെ സിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ടി കെ സി അനുസ്മരണം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

 ചെറുവത്തൂർ 

കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന ടി കെ സി യുടെ 34 ചരമ വാർഷികം ആചരിച്ചു. അനുസ്മരണ പൊതുയോഗം തിമിരി കോട്ടുമൂലയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി കമലാക്ഷൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, പി ജനാർദ്ദനൻ, മുൻ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, ജില്ലാകമ്മിറ്റിയംഗം  കെ പി വത്സലൻ, ഏരിയ സെക്രട്ടറി കെ സുധാകരൻ, എം വി കോമൻനമ്പ്യാർ എന്നിവർ സംസാരിച്ചു.  എം പി വി ജാനകി സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top