ബാങ്ക്‌ ജീവനക്കാർ പണിമുടക്കി

കാത്തലിക്‌ സിറിയൻ ബാങ്കിലെ ജീവനക്കാരുടെ പണിമുടക്കിന്‌ ഐക്യദാർഢ്യവുമായി യുണൈറ്റഡ്‌ ഫോറം ഓഫ്‌ 
ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ നേതൃത്വത്തിൽ കാസർകോട് നടത്തിയ ധർണ സി എച്ച് കുഞ്ഞമ്പു എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


  കാസർകോട്‌ കാത്തലിക്‌ സിറിയൻ ബാങ്കിലെ  അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യവുമായി  വെള്ളി  ജില്ലയിൽ ബാങ്ക് ജീവനക്കാർ പണിമുടക്കി. യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ നേതൃത്വത്തിൽ കാസർകോട് പ്രകടനം നടത്തി. ധർണ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  വി വിനീത് അധ്യക്ഷനായി. എം  ജയകുമാർ, പി ജാനകി, കെ രവീന്ദ്രൻ, എം ഗംഗാധരൻ, ശരത്‌, പി ഉണ്ണികൃഷ്ണൻ, പി ശിവപ്രസാദ്, കെ രാഘവൻ, പ്രകാശ് റാവു, കുഞ്ഞികൃഷ്ണൻ, സഞ്‌ജു എന്നിവർ സംസാരിച്ചു. കെ മോഹനൻ സ്വാഗതം പറഞ്ഞു.  കാഞ്ഞങ്ങാട്ട്‌ നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്‌തു. കെ വി കൃഷ്ണൻ അധ്യക്ഷനായി. കാറ്റാടി കുമാരൻ,  കെ വി പ്രഭാവതി, വി ബാലകൃഷ്ണൻ, അനീഷ് രാജൻ, വി പി ശ്രീജിത്ത്, വി വി പ്രസന്നകുമാരി, കെ സുകുമാരൻ, പി കൃഷ്ണൻ, പി വി സുരേഷ്, ബാലകൃഷ്ണൻ പെരിയ, കെ വി ഗംഗാധരൻ, എ മാധവൻ എന്നിവർ സംസാരിച്ചു. വി വി ലക്ഷ്‌മണൻ സ്വാഗതവും  ഇ വി മോഹനൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News