28 March Thursday
കാത്തലിക്‌ സിറിയൻ ബാങ്ക്‌ സമരം ഒത്തുതീർക്കണം

ബാങ്ക്‌ ജീവനക്കാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കാത്തലിക്‌ സിറിയൻ ബാങ്കിലെ ജീവനക്കാരുടെ പണിമുടക്കിന്‌ ഐക്യദാർഢ്യവുമായി യുണൈറ്റഡ്‌ ഫോറം ഓഫ്‌ 
ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ നേതൃത്വത്തിൽ കാസർകോട് നടത്തിയ ധർണ സി എച്ച് കുഞ്ഞമ്പു എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

 
കാസർകോട്‌
കാത്തലിക്‌ സിറിയൻ ബാങ്കിലെ  അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യവുമായി  വെള്ളി  ജില്ലയിൽ ബാങ്ക് ജീവനക്കാർ പണിമുടക്കി. യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ നേതൃത്വത്തിൽ കാസർകോട് പ്രകടനം നടത്തി. ധർണ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്‌തു. 
വി വിനീത് അധ്യക്ഷനായി. എം  ജയകുമാർ, പി ജാനകി, കെ രവീന്ദ്രൻ, എം ഗംഗാധരൻ, ശരത്‌, പി ഉണ്ണികൃഷ്ണൻ, പി ശിവപ്രസാദ്, കെ രാഘവൻ, പ്രകാശ് റാവു, കുഞ്ഞികൃഷ്ണൻ, സഞ്‌ജു എന്നിവർ സംസാരിച്ചു. കെ മോഹനൻ സ്വാഗതം പറഞ്ഞു. 
കാഞ്ഞങ്ങാട്ട്‌ നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്‌തു. കെ വി കൃഷ്ണൻ അധ്യക്ഷനായി. കാറ്റാടി കുമാരൻ,  കെ വി പ്രഭാവതി, വി ബാലകൃഷ്ണൻ, അനീഷ് രാജൻ, വി പി ശ്രീജിത്ത്, വി വി പ്രസന്നകുമാരി, കെ സുകുമാരൻ, പി കൃഷ്ണൻ, പി വി സുരേഷ്, ബാലകൃഷ്ണൻ പെരിയ, കെ വി ഗംഗാധരൻ, എ മാധവൻ എന്നിവർ സംസാരിച്ചു. വി വി ലക്ഷ്‌മണൻ സ്വാഗതവും  ഇ വി മോഹനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top