ടീച്ചറും കുട്ട്യോളും തുടങ്ങി

വിദ്യാർഥികളിൽ മാലിന്യ സംസ്കരണ അവബോധം വളർത്താനായി ഹരിതകേരള മിഷൻ ആരംഭിച്ച ടീച്ചറും കുട്ട്യോളും പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട്‌ ഹരിതകേരള മിഷൻ പദ്ധതിയായ  ‘ടീച്ചറും കുട്ട്യോളും’ തുടങ്ങി. വിദ്യാർഥികളിൽ മാലിന്യ സംസ്‌കരണത്തിൽ അവബോധം ഉണ്ടാക്കിയെടുക്കുന്നതാണ്‌ പദ്ധതി. അജാനൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷയായി. ജില്ലാ കോഡിനേറ്റർ എം പി സുബ്രഹ്‌മണ്യൻ വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പി വി കെ പനയാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, കെ  കൃഷ്ണൻ, കെ മീന, ഷീബ ഉമ്മർ, എം സുരേഷ് ബാബു, എ പി അഭിരാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News