29 March Friday
ഹരിതകേരള മിഷൻ പദ്ധതി

ടീച്ചറും കുട്ട്യോളും തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

വിദ്യാർഥികളിൽ മാലിന്യ സംസ്കരണ അവബോധം വളർത്താനായി ഹരിതകേരള മിഷൻ ആരംഭിച്ച ടീച്ചറും കുട്ട്യോളും പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌

ഹരിതകേരള മിഷൻ പദ്ധതിയായ  ‘ടീച്ചറും കുട്ട്യോളും’ തുടങ്ങി. വിദ്യാർഥികളിൽ മാലിന്യ സംസ്‌കരണത്തിൽ അവബോധം ഉണ്ടാക്കിയെടുക്കുന്നതാണ്‌ പദ്ധതി. അജാനൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷയായി. ജില്ലാ കോഡിനേറ്റർ എം പി സുബ്രഹ്‌മണ്യൻ വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പി വി കെ പനയാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, കെ  കൃഷ്ണൻ, കെ മീന, ഷീബ ഉമ്മർ, എം സുരേഷ് ബാബു, എ പി അഭിരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top