കെ വി കുമാരന്‌ പുരസ്‌കാരം സമ്മാനിച്ചു

ഭാഷ സമന്വയ വേദി ഏർപ്പെടുത്തിയ ഹിന്ദി സേവി സമ്മാൻ കെ വി കുമാരന്‌ ഗ്രന്ഥലോകം പത്രാധിപർ പി വി കെ പനയാൽ സമ്മാനിക്കുന്നു


 കാസർകോട്‌ ഭാഷ സമന്വയ വേദി ഏർപ്പെടുത്തിയ ഹിന്ദി സേവി സമ്മാൻ  വിവർത്തകൻ കെ വി കുമാരന്‌  സമ്മാനിച്ചു. കാസർകോട്‌ പീപ്പിൾസ്‌ ഫോറം  സഹകരണത്തോടെ സംഘടിപ്പിച്ച  ആദരം ഗ്രന്ഥലോകം പത്രാധിപർ പി വി കെ പനയാൽ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. ടി എം രാജഗോപാലിന്റെ സ്‌മരണക്കായി അദ്ദേഹത്തിന്റെ കുടുംബമാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. പ്രൊഫ. വി ഗോപിനാഥൻ അധ്യക്ഷനായി.  വി വി പ്രഭാകരൻ, ഡോ. ആർസു, പ്രൊഫ. ഗോവിന്ദൻ നമ്പീശൻ, വേലായുധൻ പള്ളിക്കൽ, പ്രൊഫ. എ ശ്രീനാഥ്, പി ദാമോദരൻ, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. എം  പത്മാക്ഷൻ സ്വാഗതവും ടി എം കൃഷ്‌ണൻ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News