24 April Wednesday

കെ വി കുമാരന്‌ പുരസ്‌കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

ഭാഷ സമന്വയ വേദി ഏർപ്പെടുത്തിയ ഹിന്ദി സേവി സമ്മാൻ കെ വി കുമാരന്‌ ഗ്രന്ഥലോകം പത്രാധിപർ പി വി കെ പനയാൽ സമ്മാനിക്കുന്നു

 കാസർകോട്‌

ഭാഷ സമന്വയ വേദി ഏർപ്പെടുത്തിയ ഹിന്ദി സേവി സമ്മാൻ  വിവർത്തകൻ കെ വി കുമാരന്‌  സമ്മാനിച്ചു. കാസർകോട്‌ പീപ്പിൾസ്‌ ഫോറം  സഹകരണത്തോടെ സംഘടിപ്പിച്ച  ആദരം ഗ്രന്ഥലോകം പത്രാധിപർ പി വി കെ പനയാൽ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. ടി എം രാജഗോപാലിന്റെ സ്‌മരണക്കായി അദ്ദേഹത്തിന്റെ കുടുംബമാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. പ്രൊഫ. വി ഗോപിനാഥൻ അധ്യക്ഷനായി.  വി വി പ്രഭാകരൻ, ഡോ. ആർസു, പ്രൊഫ. ഗോവിന്ദൻ നമ്പീശൻ, വേലായുധൻ പള്ളിക്കൽ, പ്രൊഫ. എ ശ്രീനാഥ്, പി ദാമോദരൻ, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. എം  പത്മാക്ഷൻ സ്വാഗതവും ടി എം കൃഷ്‌ണൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top