ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾ നിർത്തണം



തൃക്കരിപ്പൂർ ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ യൂസേഴ്സ് ഫോറം അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.  ചൊവ്വാഴ്ച നവോദയ വായനശാല ആൻഡ്‌ ഗ്രന്ഥാലയം  പ്രവർത്തകരാണ് പങ്കെടുത്തത്.  മുൻ എംപി  പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. നാല് പാസഞ്ചർ ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്ന സ്റ്റേഷൻ ലോക്ഡൗണിന് ശേഷം അടഞ്ഞ് കിടക്കുകയാണ്. ട്രെയിൻ സർവീസ്‌ പുനരാരംഭിച്ചിട്ടും ചന്തേരയിൽ ഒരു വണ്ടിയും നിർത്തുന്നില്ല.   എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ഒമ്പത് വരെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സമരം. വി സി റീന അധ്യക്ഷനായി. സി എം വിനയചന്ദ്രൻ, പി ചെറിയോൻ, കെ ചന്ദ്രമതി, സി നാരായണൻ, കെ വി ബാബു, കെ വി രാജൻ എന്നിവർ സംസാരിച്ചു. പി വി രമേശൻ സ്വാഗതവും പി രാഗേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News