24 April Wednesday
സത്യഗ്രഹം തുടങ്ങി

ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾ നിർത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
തൃക്കരിപ്പൂർ
ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ യൂസേഴ്സ് ഫോറം അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. 
ചൊവ്വാഴ്ച നവോദയ വായനശാല ആൻഡ്‌ ഗ്രന്ഥാലയം  പ്രവർത്തകരാണ് പങ്കെടുത്തത്.  മുൻ എംപി  പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. നാല് പാസഞ്ചർ ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്ന സ്റ്റേഷൻ ലോക്ഡൗണിന് ശേഷം അടഞ്ഞ് കിടക്കുകയാണ്. ട്രെയിൻ സർവീസ്‌ പുനരാരംഭിച്ചിട്ടും ചന്തേരയിൽ ഒരു വണ്ടിയും നിർത്തുന്നില്ല.  
എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ഒമ്പത് വരെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സമരം. വി സി റീന അധ്യക്ഷനായി. സി എം വിനയചന്ദ്രൻ, പി ചെറിയോൻ, കെ ചന്ദ്രമതി, സി നാരായണൻ, കെ വി ബാബു, കെ വി രാജൻ എന്നിവർ സംസാരിച്ചു. പി വി രമേശൻ സ്വാഗതവും പി രാഗേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top