ശ്രീജയുടെ ചികിത്സക്ക്‌ ഓർമത്തണൽ

ചീമേനിയിലെ എൻ കെ ശ്രീജയുടെ ചികിത്സയ്‌ക്കായി സഹപാഠികൾ സ്വരൂപിച്ച തുക എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങുന്നു.


ചീമേനി കൊടക്കാട് കെഎംവിഎച്ച്എസ്‌ 1994 എസ്എസ്എൽസി  ബാച്ച് സഹപാഠികളുടെ കൂട്ടായ്മയായ ‘ഓർമത്തണൽ’ ചീമേനിയിലെ എൻ കെ ശ്രീജയുടെ ചികിത്സക്കായി സമാഹരിച്ച 1,20,000 രൂപ കൈമാറി. എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വത്സലൻ, കെ ടി ലത, മനോജ് പട്ടോളി, പത്മകുമാർ, എം വി മധുകുമാർ, മധുസൂദനൻ, പ്രേംരാജ്, രമേശൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News