പെരുന്നാൾ സ്‌നേഹവുമായി 
ഡിവൈഎഫ്‌ഐ

വെള്ളച്ചാൽ ജിഎംആർഎസിലെ കൊവിഡ്‌ പ്രഥമകേന്ദ്രത്തിൽ പെരുന്നാൾ ദിനത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ബിരിയാണി വിതരണം ചെയ്യുന്നു


കൊടക്കാട്  കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിച്ച് പെരുന്നാൾ സന്ദേശം. വെള്ളച്ചാൽ  ജിഎംആർഎസിലെ പ്രഥമകേന്ദ്രത്തിൽ കഴിയുന്നവർക്കാണ് ഡിവൈഎഫ്ഐ കൊടക്കാട് വെസ്റ്റ്, നോർത്ത് കമ്മിറ്റികൾ ഭക്ഷണമെത്തിച്ചത്. ഈ കേന്ദ്രത്തിൽ പത്തുദിവസമായി  ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്‌തു.  പെരുന്നാൾ ദിനത്തിൽ ബിരിയാണിയും പ്രത്യേകമായി നൽകിയത്‌ സഹജീവി സ്‌നേഹമെന്ന പെരുന്നാൾ സന്ദേശം കൂടിയായി.  യൂണിറ്റ്‌ കമ്മിറ്റികൾ വീടുകളിൽ നിന്നു  ഭക്ഷണപ്പൊതികൾ ശേഖരിച്ചാണ് കേന്ദ്രത്തിൽ വിതരണം ചെയ്യുന്നത്.       Read on deshabhimani.com

Related News