കർഷക–കർഷകത്തൊഴിലാളികൾ പ്രതിഷേധിച്ചു

കർഷക–-കർഷകത്തൊഴിലാളികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി 
എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട്‌    കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ  കർഷക–-കർഷകത്തൊഴിലാളികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌  പ്രതിഷേധ റാലി സംഘടിപ്പിച്ചു.   സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകത്തൊഴിലാളിയൂണിയൻ സംസ്ഥാന ജോ സെക്രട്ടറി വി കെ രാജൻ അധ്യക്ഷനായി.  കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ, പള്ളിക്കൈ രാധാകൃഷ്‌ണൻ, ടി പി ശാന്ത സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News