23 April Tuesday
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയം

കർഷക–കർഷകത്തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

കർഷക–-കർഷകത്തൊഴിലാളികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി 
എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌   

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ  കർഷക–-കർഷകത്തൊഴിലാളികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌  പ്രതിഷേധ റാലി സംഘടിപ്പിച്ചു.  
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകത്തൊഴിലാളിയൂണിയൻ സംസ്ഥാന ജോ സെക്രട്ടറി വി കെ രാജൻ അധ്യക്ഷനായി. 
കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ, പള്ളിക്കൈ രാധാകൃഷ്‌ണൻ, ടി പി ശാന്ത സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top